Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CM Pinarayi Vijayan

ഗാ​ർ​ഹി​കേ​ത​ര ഗ്യാ​സ് സി​ല​ിണ്ട​റു​ക​ളു​ടെ പ​രി​ധി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഗാ​​​ർ​​​ഹി​​​കേ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പാ​​​ച​​​ക വാ​​​ത​​​ക സി​​​ല​​​ണ്ട​​​റു​​​ക​​​ളു​​​ടെ ക്ഷാ​​​മം നേ​​​രി​​​ടാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ക്ഷാ​​​മം ത​​​ട​​​യാ​​​ൻ മു​​​ൻ​​​ഗ​​​ണ​​​ന ക്ര​​​മം നി​​​ശ്ച​​​യി​​​ക്കാ​​​നും ക​​​രി​​​ഞ്ച​​​ന്ത​​​യും പൂ​​​ഴ്ത്തി​​​വ​​​യ്പും ത​​​ട​​​യാ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും ഉ​​​ന്ന​​​ത​​​ത​​​ല ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വ്യാ​​​വ​​​സാ​​​യി​​​ക - ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പാ​​​ച​​​കവാ​​​ത​​​ക സി​​​ല​​​ണ്ട​​​റു​​​ക​​​ളു​​​ടെ ദി​​​നംപ്ര​​​തി​​​യു​​​ള്ള ഉ​​​പ​​​ഭോ​​​ഗം, വി​​​ത​​​ര​​​ണം എ​​​ന്നി​​​വ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മ​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കും. ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ലാ​​​ത​​​ല മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യും ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധ​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ക്കും.

ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ഡാ​​​ഷ് ബോ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​വും നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ പാ​​​ച​​​കവാ​​​ത​​​ക ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് പാ​​​ച​​​കവാ​​​ത​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​കൊ​​​ള്ളാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

വ്യ​​​വ​​​സാ​​​യി​​​ക ഗ്യാ​​​സ് സി​​​ല​​​ണ്ട​​​റു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​ത് മൂ​​​ലം പ്ര​​​തി​​​സ​​​ന്ധി രൂ​​​പ​​​പ്പെ​​​ടു​​​മ്പോ​​​ൾ ഏ​​​തൊ​​​ക്കെ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി ഗ്യാ​​​സ് സി​​​ല​​​ണ്ട​​​ർ ന​​​ൽ​​​ക​​​ണം എ​​​ന്നും യോ​​​ഗം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്തു. ആ​​​ശു​​​പത്രികൾ, വൃ​​​ദ്ധ സ​​​ദ​​​ന​​​ങ്ങ​​​ൾ, അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ൾ, സ്കൂ​​​ളു​​​ക​​​ൾ, ജ​​​ന​​​കീ​​​യ അ​​​ടു​​​ക്ക​​​ള​​​ക​​​ൾ, ഐ ​​​ടി പാ​​​ർ​​​ക്കി​​​ലെ കാ​​​ന്‍റീ​​​നു​​​ക​​​ൾ, ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലെ കാ​​​ന്‍റീ​​​നു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന നി​​​ശ്ച​​​യി​​​ക്കും. ഇ​​​തി​​​നുവേ​​​ണ്ടി ഒ​​​രു മാ​​​ർ​​​ഗ​​​രേ​​​ഖ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാം എ​​​ന്ന് വി​​​വി​​​ധ പാ​​​ച​​​ക വാ​​​ത​​​ക ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​റ​​​പ്പു ന​​​ൽ​​​കി.

ഇ​​​വ​​​രെ കൂ​​​ടാ​​​തെ മു​​​ൻ​​​ഗ​​​ണ​​​നാ ക്ര​​​മ​​​ത്തി​​​ലേ​​​ക്ക് മ​​​റ്റ് ഏ​​​തെ​​​ല്ലാം വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷം പാ​​​ച​​​കവാ​​​ത​​​ക ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് പ​​​ട്ടി​​​ക കൈ​​​മാ​​​റും. ക്ഷാ​​​മം മൂ​​​ലം ശ്മ​​​ശാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന യാ​​​തൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​വും ഉ​​​ണ്ടാ​​​വാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള;ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​ സംബന്ധിച്ച്‌ പ്ര​​​​ത്യേ​​​​ക സം​​​​ഘം ന​​​​ട​​​​ത്തു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

കേ​​​​സി​​​​ൽ ജ​​​​ഡ്ജി​​​​മാ​​​​ർ തോ​​​​ന്നു​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കു​​​​ത​​​​ന്നെ എ​​​​തി​​​​രേ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​തും മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​തും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യാ​​​​ണ്. ഇ​​​​ത് ശ​​​​രി​​​​യാ​​​​യി അ​​​​റി​​​​യാ​​​​ത്ത ആ​​​​ള​​​​ല്ല സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച്.

സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് പ​​​​രാ​​​​മ​​​​ർ​​​​ശം പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന് എ​​​​തി​​​​രേ​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്നു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ വ്യാ​​​​ഖ്യാ​​​​നി​​​​ക്കാം. എ​​​​ന്നാ​​​​ൽ, ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ പൂ​​​​ർ​​​​ണ സം​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​സ്ഐ​​​​ടി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കോ​​​​ട​​​​തി കൃ​​​​ത്യ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​തേ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നും മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം.

“നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം കാ​ട്ടി​യ കോ​പ്രാ​യ​ങ്ങ​ൾ അ​പ​ല​പ​നീ​യം”

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ അം​​​​ഗ​​​​ങ്ങ​​​​ൾ കാ​​​​ട്ടി​​​​യ​ത് കോ​പ്രാ​യ​ങ്ങ​ളാ​ണെ​ന്നും അ​ത്‌ അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​തി​​​നെ സ​​​​ഭ അ​​​​പ​​​​ല​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. സ​​​​ഭ​​​​യ്ക്ക​​​​ക​​​​ത്ത് ഒ​​​​രു​​​​കാ​​​​ല​​​​ത്തും ഇ​​​​ല്ലാ​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം കാ​​​​ട്ടി​​​​യ​​​​തെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala

നെ​ല്ല് സം​ഭ​ര​ണം: ചു​മ​ത​ല സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​ത്തെ ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നു പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് നെ​​​ല്ല് സം​​​ഭ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം. വ​​​രു​​​ന്ന സീ​​​സ​​​ണി​​​ൽ ത​​​ന്നെ ഈ ​​​സം​​​വി​​​ധാ​​​നം നടപ്പിലാക്കും. ന​​​ട​​​പ​​​ടി​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെയും ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് ത​​​യാ​​​റു​​​ള്ള പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്ന് നേ​​​രി​​​ട്ട് നെ​​​ല്ല് സം​​​ഭ​​​രി​​​ക്കും. പി​​​ആ​​​ർ​​​എ​​​സ് അ​​​ധി​​​ഷ്ഠി​​​ത വാ​​​യ്പ​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ നെ​​​ല്ലി​​​ന്‍റെ വി​​​ല ക​​​ർ​​​ഷ​​​ക​​​ന് ന​​​ൽ​​​കും. ജി​​​ല്ലാ, താ​​​ലൂ​​​ക്ക് ത​​​ല​​​ത്തി​​​ൽ, സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ട​​​ശേ​​​ഖ​​​ര സ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ നോ​​​ഡ​​​ൽ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കും.

സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി അ​​​താ​​​ത് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ നെ​​​ല്ല് സം​​​ഭ​​​രി​​​ക്കും. നോ​​​ഡ​​​ൽ സം​​​ഘ​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മി​​​ല്ലു​​​ക​​​ളി​​​ലോ, വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന മി​​​ല്ലു​​​ക​​​ളി​​​ലോ, സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ക​​​ൾ വ​​​ഴി​​​യോ നെ​​​ല്ല് സം​​​സ്ക​​​ര​​​ണം ന​​​ട​​​ത്തും. നി​​​ശ്ച​​​യി​​​ച്ച ഔ​​​ട്ട്-​​​ടേ​​​ണ്‍ റേ​​​ഷ്യോ പ്ര​​​കാ​​​രം നെ​​​ല്ല് സം​​​സ്ക​​​രി​​​ച്ച് പൊ​​​തു​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കും. നി​​​ല​​​വി​​​ൽ സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​കു​​​ന്ന പൊ​​​ടി​​​യ​​​രി, ഉ​​​മി, ത​​​വി​​​ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ്രോ​​​സ​​​സിം​​​ഗ് ചാ​​​ർ​​​ജും നോ​​​ഡ​​​ൽ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്കും. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി സ​​​പ്ലൈ​​​കോ ആ​​​യി​​​രി​​​ക്കും.

മി​​​ച്ച ഫ​​​ണ്ടി​​​ന്‍റെ അ​​​പ​​​ര്യാ​​​പ്ത​​​ത മൂ​​​ലം നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ വാ​​​യ്പാ പ​​​ദ്ധ​​​തി രൂ​​​പീ​​​ക​​​രി​​​ക്കും. നോ​​​ഡ​​​ൽ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന മൂ​​​ല​​​ധ​​​ന വാ​​​യ്പ കേ​​​ര​​​ള ബാ​​​ങ്ക് വ​​​ഴി ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ന് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ്, ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ്, കൃ​​​ഷി വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യും പാ​​​ട​​​ശേ​​​ഖ​​​ര​​​സ​​​മി​​​തി​​​ക​​​ൾ, നെ​​​ല്ല് ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി, കേ​​​ര​​​ള ബാ​​​ങ്ക്, നോ​​​ഡ​​​ൽ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ജി​​​ല്ലാ​​​ത​​​ല ഏ​​​കോ​​​പ​​​ന സ​​​മി​​​തി ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കും. നെ​​​ല്ല് സം​​​ഭ​​​ര​​​ണം, തു​​​ക വി​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഡി​​​ജി​​​റ്റ​​​ൽ പോ​​​ർ​​​ട്ട​​​ൽ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

സം​​​ഭ​​​ര​​​ണ സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് നെ​​​ല്ലി​​​ന്‍റെ തു​​​ക ല​​​ഭ്യ​​​മാ​​​കും. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഉ​​​ത്പ​​​ന്നം ന​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കും. ഭാ​​​വി​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണ ബ്രാ​​​ൻ​​​ഡിം​​​ഗി​​​ലൂ​​​ടെ വി​​​ല​​​സ്ഥി​​​ര​​​ത​​​യും മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, വി.എ​​​ൻ വാ​​​സ​​​വ​​​ൻ, ജി.ആ​​​ർ. അ​​​നി​​​ൽ, പി. ​​​പ്ര​​​സാ​​​ദ്, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എം.ബി. രാ​​​ജേ​​​ഷ്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചീ​​​ഫ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.എം. ​​​ഏ​​​ബ്ര​​​ഹാം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

International

മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി ഒ​മാ​നി​ലെത്തി; കേ​ര​ള മു​ഖ്യ​മ​ന്ത്രി ഒ​മാ​നി​ലെ​ത്തു​ന്ന​ത് 26 വ‌​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം

മ​സ്ക​റ്റ്: മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​മാ​നി​ലെ​ത്തി. ഇ​ന്ന് പ്രാ​ദേ​ശി​ക സ​മ​യം 11 ഓ​ടെ മ​സ്‌​ക്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ അ​ബാ​സി​ഡ​ര്‍ ശ്രീ​നി​വാ​സ്, വി​വി​ധ പ്രാ​വാ​സി സം​ഘ​ട​ക​ള്‍, ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ പൊ​തു​പ​രി​പാ​ടി. വൈ​കു​ന്നേ​രം അ​മ​റാ​ത്തി​ലെ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി ഫെ​സ്റ്റി​വ​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ട​ന്‍ കാ​ലാ​രൂ​പ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ണി​നി​ര​ക്കു​ന്ന വ​മ്പി​ച്ച ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കു​ക. ശ​നി​യാ​ഴ്ച സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'പ്ര​വാ​സോ​ത്സ​വം 2025'ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. മ​ല​യാ​ളം മി​ഷ​ന്‍ സ​ലാ​ല ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

നീ​ണ്ട 26 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി ഒ​മാ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് 1999 ൽ ​ഇ കെ ​നാ​യ​നാ​ർ കേ​ര​ള മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്.

Kerala

സം​സ്ഥാ​നം നേ​രി​ടു​ന്ന ഗൗ​ര​വ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മു​ഖ്യ​മ​ന്ത്രി പി​ണാ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​നം നേ​രി​ടു​ന്ന ഗൗ​ര​വ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി, ദു​രി​താ​ശ്വാ​സം, സാ​മ്പ​ത്തി​ക സ്ഥി​ര​ത തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​തെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഏ​റ്റ​വും പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ച്ച​ത്, മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ (NDRF) നി​ന്ന് 2,221.03 കോ​ടി രൂ​പ ഗ്രാ​ന്‍റാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്. ഈ ​തു​ക വാ​യ്പ​യാ​യി ക​ണ​ക്കാ​ക്കാ​തെ, ദു​രി​താ​ശ്വാ​സ​ത്തി​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​മാ​യു​ള്ള ഗ്രാ​ന്‍റാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടാ​തെ, കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക പ​രി​ധി​യി​ൽ വ​രു​ത്തി​യ വെ​ട്ടി​ക്കു​റ​വ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​ന്തു​ണ​യും തേ​ടി.

ഐ​ജി​എ​സ്ടി. (IGST) റി​ക്ക​വ​റി തു​ക തി​രി​കെ ന​ൽ​കു​ന്ന വി​ഷ​യം, ദേ​ശീ​യ​പാ​ത ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ചെ​ല​വി​ന്‍റെ 25 ശ​ത​മാ​നം സം​സ്ഥാ​നം വ​ഹി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്, കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ൽ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം, സം​സ്ഥാ​ന​ത്ത് ഒ​രു സ്കൂ​ൾ ഓ​ഫ് പ്ലാ​നിം​ഗ് ആ​ൻ​ഡ് ആ​ർ​ക്കി​ടെ​ക്ച​ർ (SPA) സ്ഥാ​പി​ക്ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

Latest News

Corehub Up